Thursday, March 3, 2011

നിറവ് 2011

ശതാബ്ദി ആഘോഷം- ‘നിറവ്’ ഉദ്ഘാടനം ഡോ. തോമസ് ഐസക്കിന്റെ അഭാവത്തില്‍, ബാലുശ്ശേരി നിയോജക മണ്ഡലം എം.എല്‍. ഏ ശ്രീ. ഏ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ജമീലാ കാനത്തില്‍ ആധ്യക്ഷം വഹിച്ച പരിപാടിയില്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി എം സരോജിനി സ്വാഗതം ആശംസിക്കുകയും പി.ടി. എ പ്രസിഡണ്ട് ശ്രീ. പി.എന്‍. അശോകന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പരിപാടിയോടനുബന്ധിച്ച് പുര്‍വ്വ വിദ്യാര്‍ഥികള്‍, അധ്യപകര്‍, പരിസര വാസികള്‍, വിദ്യാര്‍ഥികള്‍ മുതലായവര്‍ പങ്കെടുത്ത വര്‍ണ്ണാഭമായ ഘോഷയാത്രയും ഉണ്ടായിരുന്നു. കൂടാതെ ‘സഭ’ വടകര ഒരുക്കിയ ‘ചിന്നപാപ്പാന്‍’ എന്ന നാടകവും അരങ്ങേറി. കൂടാതെ, അഖിലേന്ത്യാ തലത്തില്‍ നടന്ന ചിത്ര രചനാ മത്സരത്തില്‍ സമ്മാനം നേടിയ അനു അരവിന്ദിന് സ്കൂളിന്റെ വക ഉപഹാരം എം.എല്‍.എ ശ്രീ. ഏ.കെ ശശീന്ദ്രന്‍ സമ്മാനിച്ചു. 

പരിപാടിയില്‍ നിന്നുള്ള വിവിധ കാഴ്ചകള്‍

ഘോഷയാത്രയില്‍ നിന്ന്


തുടര്‍ന്ന് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ നിന്ന്.......

ശതാബ്ദി ആഘോഷത്തിന്, തിരിതെളിയുന്നു.

ശ്രീ എ.കെ ശസീന്ദ്രന്‍ എം.എല്‍.എ യുടെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്ന്

 

സ്വാഗത സംഘം




കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ സ്വാഗത സംഘം യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഏ.കെ മണി ഉദ്ഘാടനം ചെയ്യുന്നു.

Monday, February 21, 2011

ശതാബ്ദി ഉദ്ഘാടനം





കോക്കല്ലൂര്‍ ഹയര്‍ സെക്കന്ററി ശതാബ്ദി ആഘോഷ പരിപാടി ഫിബ്രവരി 28ന് വൈകുന്നേരം5 മണിക്ക് ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു. ഉദ്ഘാടന പരിപാടിയില്‍ സ്ഥലം എം.എല്‍.എ. ശ്രീ. എ.കെ.ശശീന്ദ്രന്‍ അധ്യക്ഷനായിരിക്കും. പാടിയോടനുബന്ധിച്ച് ഒരു പ്രൊഫെഷണല്‍ നാടകം ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ കൂടി അരങ്ങേറുന്നു. വിശദവിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Saturday, January 22, 2011

സ്വാഗത സംഘം



ശതാബ്ദി ആഘോഷിക്കുന്ന കോക്കല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ആഘോഷ പരിപാടികളെപ്പറ്റി ആലോചിക്കുന്നതിന് 23.01.2011ന് ഉച്ച്ക്കു ശേഷം 2.30ന് സ്കൂളില്‍ വെച്ച് വിപുലമായ സ്വാഗത സംഘം ചേരുന്നു. പരിപാടിയില്‍ ആഘോഷ പരിപാടികള്‍ നടത്തുന്നതിന് ആവശ്യമായ കമ്മിറ്റികള്‍ രൂപീകരിക്കുന്നതും പരിപാടികളെപ്പറ്റി വിശദമായി ചര്‍ച്ചകള്‍ നടത്തുന്നതുമാണ്. ഇത് ഒരു അറിയിപ്പായി കണ്ട് പരിപാടിയില്‍ പങ്കെടുക്കെണമെന്ന് അപേക്ഷിക്കുന്നു